ഓപ്പൺ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് : ഇച്ചുക്കാന്‍ കമ്പളക്കാടിന് വിജയം
മാനന്തവാടി: സെയ്ന്റ് പാട്രിക്സ് സ്കൂളില്‍ നടന്ന ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കമ്പളക്കാട് ഇച്ചുക്കാന്‍ കരാട്ടെ അക്കാദമിക്ക് വിജയം. 281 പോയന്റ് നേടിയാണ് ഓവറോള്‍ കപ്പ് കരസ്ഥമാക്കിയത്. 201 പോയന്റ് നേടി മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂള്‍ രണ്ടാം സ്ഥാനവും 184 പോയന്റ് നേടി അഞ്ചുകുന്ന് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. 11 സ്കൂളുകളില്‍ നിന്നായി 360 വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇച്ചുക്കാന്‍ കരാട്ടെ അകാദമി ഓവറോള്‍ കിരീടം നേടുന്നത്. സെയന്റ് പാട്രിക്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ എ.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹുസൈന് കുഴിനിലം അധ്യക്ഷത വഹിച്ചു. റെന്‍ഷി നിസാര്‍, സെന്‍സി ബാബു, വനിതാ കരാട്ടെ ഇന്സട്രക്ടര് സോഫിയ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഏപ്രിലില്‍ ചെന്നൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.





Leave a Reply