April 20, 2026

ദേശീയപാത ആക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം ഐ. സി.ബാലകൃഷ്ണൻ എം.എൽ.എ. രാജി വെച്ചു.

0
Screenshot_2020-02-11-15-31-11-496_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി:  

 ദേശീയപാത  ആക്ഷൻ കമ്മിറ്റി  ചെയർമാൻ സ്ഥാനം  ഐ. സി.ബാലകൃഷ്ണൻ എം.എൽ.എ. രാജി വെച്ചു. 

 ദേശീയ പാത  766 ലെ രാത്രിയാത്ര നിരോധന വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനാപരമായ സമീപനത്തിൽ പ്രതിേഷേധിച്ചാണ്  ദേശീയപാത  ആക്ഷൻ കമ്മറ്റി ചെയർമാൻ സ്ഥാനം രാജിവെക്കുന്നതെന്ന്  ഐ സി ബാലകൃഷ്ണൻ എം എൽ എ ബത്തേരിയിൽ  പത്രസമ്മേളനത്തിൽ അറിയിച്ചു. 
       സുപ്രീം കോടതിയിൽ നടക്കുന്ന കേസ് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോളും പാത തുറക്കുന്നതിന് അനുകൂലമായ സമീപനമല്ല സി പി എമ്മും ബി ജെ പിയും സ്വീകരിക്കുന്നത് എന്ന് സമീപകാലത്തെ നടപടികളിലൂടെ വ്യക്തമായിക്കഴിഞ്ഞു. സുപ്രീം കോടതിയിൽ നൽകുന്നതിനായി തയ്യാറാക്കിയ അഫിഡവിറ്റിൽ ബദൽ പാതകൾ തിരുകിക്കയറ്റി ജില്ലയിലെ സി പി എം കണ്ണൂർ ലോബിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ്.എം എൽ എ മാരടക്കം യോഗം ചേർന്ന് അഫിഡവിറ്റ് തയ്യാറാക്കാനാണ് മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നത്.യോഗം ചേരുന്നതിനായി നിശ്ച്ചയിച്ച തിയതിക്ക്  മുമ്പേ  വയനാട്ടിലെ ജനപ്രതിനിധികളെ അറിയിക്കാതെ സർക്കാർ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയത് പൊറുക്കാനാവാത്ത വഞ്ചനയാണ്.
          കണ്ണൂർ എയർപോർട്ടിന്റെ വികസനം ലക്ഷ്യമാക്കി പിണറായി സർക്കാർ നടപ്പാക്കുന്ന രഹസ്യ അജണ്ടകളുടെ പേരിൽ വയനാടിന്റെ ദേശീയപാത നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ല. പ്രതിപക്ഷത്തായിട്ടും  പ്രൊട്ടക്ഷൻ കമ്മറ്റിയിൽ യു ഡി എഫ് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചത് റോഡ് തുറന്ന് കിട്ടുക എന്ന ഒറ്റ ലക്ഷ്യം വെച്ചായിരുന്നു. വിഷയത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിച്ച യു ഡി എഫിനെ ആക്ഷൻ കമ്മറ്റിയുടെ പേരിൽ തളച്ചിട്ട് കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള ജനവികാരം തണുപ്പിക്കുക എന്ന വഞ്ചനയുടെ രാഷ്ട്രീയമാണ് സി പി എമ്മും ബി ജെ പിയും ചേർന്ന് നടത്തിയത്. 
         കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭം യുവജനങ്ങളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്നപ്പോൾ സമരത്തിന് ലഭിച്ച ജനപിന്തുണ ഇരു സർക്കാരുകളെയും അങ്കലാപ്പിലാക്കിയിരുന്നു.രണ്ട് മന്ത്രിമാരും ബി ജെ പിയുടെ ഉന്നത നേതാക്കളും നൽകിയ ഉറപ്പുകളെ തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. സമരപ്പന്തലിൽ പ്രഖ്യാപിച്ച ഒരു തീരുമാനം പോലും നടപ്പിലാക്കാൻ ഇരുപാർട്ടികൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയപാതക്ക് പകരം തലശേരി – മൈസൂർ റയിൽവേ പാത പരിഗണിക്കാവുന്നത് ആണെന്ന് കാണിച്ച് നിലവിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റ് തിരുത്തി നൽകും, കർണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയൻ ചർച്ച നടത്തും, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം റോഡ് തുറക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം കോടതിയിൽ നൽകും, കേന്ദ്ര വനം മന്ത്രാലയത്തിന്റെ കീഴിൽ ഉപസമിതി രൂപീകരിച്ച് വയനാട്ടിലടക്കം സിറ്റിംഗ് നടത്തി പാത തുറക്കുന്നതിന് അനുകൂലമായ വിശദമായ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ നൽകും തുടങ്ങിയ തീരുമാനങ്ങളാണ് മന്ത്രിമാരും സി പി എം ബി ജെ പി നേതാക്കളും സമരപ്പന്തലിൽ പ്രഖ്യാപിച്ചിരുന്നത്.നിരാഹാരം അവസാനിച്ച് അഞ്ച്  മാസമാകുമ്പോൾ ഇതിൽ ഏത് തീരുമാനമാണ് നടപ്പിലായിട്ടുള്ളത് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. 
        യോജിപ്പിന്റെ അന്തരീക്ഷം തകരുന്നത് റോഡ് തുറക്കുന്നതിനായുള്ള പരിശ്രമങ്ങളെ ഇല്ലാതാക്കരുത് എന്ന് കരുതിയാണ് ആക്ഷൻ കമ്മറ്റിയിൽ ഇത്രയും കാലം തുടർന്നത്.വയനാടിന്റെ ദേശീയപാത ഇല്ലാതാക്കി കണ്ണൂർ ജില്ല വികസിപ്പിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യമെങ്കിൽ വയനാട്ടുകാരെ അണിനിരത്തി യു ഡി എഫ് അതിനെ ചെറുത്ത് തോൽപ്പിക്കും.  രാഹുൽ ഗാന്ധി എം.പി.   നിയോഗിച്ച അഭിഭാഷകൻ കബിൽ സിബലിന്റെ നേതൃത്വത്തിൽ പാത തുറക്കുന്നതിനായി കോടതിയിൽ യു ഡി എഫ് ശക്തമായി വാദിക്കും.
     കോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ ഇടത്- ബി ജെ പി സർക്കാരുകളുടെ സമീപനം വയനാടിന് അനുകൂലമാക്കുന്നതിനായുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്കും വരും ദിവസങ്ങളിൽ യു ഡി എഫ് നേതൃത്വം നൽകും.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ കെ അബ്രഹാം, കൺവീനർ ടി.മുഹമ്മദ്, ഡി സി സി ട്രഷറർ എൻ എം വിജയൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് തുടങ്ങിയവരും 
വാർത്താ സമ്മേളനത്തിൽ   പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *