പകല്‍ വീട് ഉദ്ഘാടനം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മദ്ധ്യപ്പാടി കോളനിയില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവി അധ്യക്ഷത വഹിച്ചു. കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും വയോജനങ്ങള്‍ നല്ലൊരു കൂട്ടിരിപ്പ് കേന്ദ്രമായിരിക്കും പകല്‍ വീടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക്.ടി.കുരിയാക്കോസ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനന്തന് നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply