September 5, 2026

പൗരത്വ പ്രക്ഷോഭം: സംഘ് ഫാസിസത്തിന്റെ അടിത്തറയിളക്കുമെന്ന് കെ.എ. ശഫീഖ്

0
IMG-20200212-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: രാജ്യത്തിന്റെ തെരുവുകളിൽ രാപ്പകൽ ഭേദമന്യേ നിറഞ്ഞു നിൽക്കുന്ന വിവിധങ്ങളായ പൗരത്വ പോരാട്ടങ്ങൾ സംഘ് പരിവാർ ഫാസിസത്തിന്റെ അടിവേരറുക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ്. ഫെബ്രുവരി 25, 26 തിയ്യതികളിൽ നടക്കുന്ന 'ഒക്യുപൈ രാജ്ഭവൻ ' പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മറ്റി നടത്തിയ ലോങ്ങ് മാർച്ചിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ വംശഹത്യക്ക് ശേഷമാണ് ഏകാധിപതിയായ ഹിറ്റ്ലർ തുടച്ചു നീക്കപ്പെട്ടതെങ്കിൽ ഇന്ത്യൻ ജനത വംശഹത്യക്ക് മുമ്പ് തന്നെ ഫാസിസ്റ്റ് എകാധിപതികളെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ കുനിയിൽ, വി.കെ.ബിനു ,കെ.കെ.റഹീന ,പി.എച്ച് .ലത്തീഫ് ,കെ.എം സാദിഖ് അലി ,കെ .ആർ രമേശൻ എന്നിവർ സംസാരിച്ചു. നേരത്തെ താഴെ മുട്ടിലിൽ നിന്നും കൽപ്പറ്റവരെ നടത്തിയ ലോങ്ങ് മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *