November 13, 2026

ഫെബ്രു: 19 ന് റവന്യു ജീവനക്കാർ പണിമുടക്കും.

0
IMG-20200213-WA0254.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് നടത്തുന്ന പ്രതിഷേധ  പരിപാടികളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ഫെബ്രുവരി 19ന് ജില്ലയിലെ റവന്യു ജിവനക്കാർ പണിമുടക്കുമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ ആർ ഡി എസ് എ ) ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജന സൗഹൃദമാക്കുക, വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികൾ അപ്ഗ്രേഡ് ചെയ്യുക, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക, റവന്യു വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക, വി എഫ് എ ഒ എ പ്രമോഷൻ ക്വാട്ട 15:10 ആയി ഉയർത്തുക, തുടർച്ചാനുമതി മൂലം ശമ്പളം ലഭ്യമാകാത്ത അവസ്ഥ പരിഹരിക്കുക, അഞ്ച് വർഷം കഴിഞ്ഞ താത്ക്കാലിക തസ്തികകൾ സ്ഥിരം തസ്തികകളാക്കുക   എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം പി ജയപ്രകാശ്, സെക്രട്ടറി പ്രദീഷ് ബാബു, സംസ്ഥാന സെക്രട്ടറി ജെ ഹരിദാസ്, വൈസ് പ്രസി: എസ് പി സുമോദ്, സംസ്ഥാന കമ്മിറ്റിയംഗം കെ ഷമീർ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *