പൗരത്വം ഔദാര്യമല്ല: എസ് വൈ എസ് സമര സദസ്സ് സംഘടിപ്പിച്ചു
കല്‍പ്പറ്റ:പൗരത്വം ഔദാര്യമല്ല എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സമര സദസ്സ്് പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരുന്നതായി മാറി. എച്ച് ഐ എം യു പി സ്കൂള്‍ പരിസരത്ത് നടന്ന പരിപാടി സി കെ സശ്രീന്ദ്രന് എം എല്‍ എ ഉദ്്ഘാടനം ചെയ്തു.പൗരത്വഭേദഗതി നിയമത്തിനെതിരെ ജാതി, മത, രാഷ്ടീയ വിത്യാസമില്ലാതെ കേരളം ഒറ്റകെട്ടായി സമരം നയിച്ചു.തുടര്‍ന്നും ഐക്യം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു.വിസമ്മതത്തിന്റെ കയ്യൊപ്പ്,പ്രഭാഷണങ്ങള്‍, കവിത, ദേശ ഭക്തിഗാനം, സമരപ്പാട്ട് എന്നിവ സമര സദസ്സിന്റെ ഭാഗമായി നടന്നു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ചെറുവേരി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.മുഹമ്മദലി കിനാലൂര്‍, മുത്തുക്കോയ തങ്ങള്‍, കെ ടി ഹസന് ഹാജി, പ്രൊഫ.ശ്രീജിത് ശിവരാമന്,കെ എസ് മുഹമ്മദ് സഖാഫി,മധു കോട്ടത്തറ, എ പി ഹമീദ് കല്‍പ്പറ്റ, കെ ഹാരിസ് പടിഞ്ഞാറത്തറ, പി പി ആലി, സി എം നൗശാദ്, മുഹമ്മദലി സഖഫി പുറ്റാട്, സുലൈമാന്‍ സഅദി, സി ടി ലത്വീഫ് കാക്കവയല്‍, സുബൈര്‍ അഹ്സനി തരുവണ, ബഷീര്‍ സഅദി നെടുങ്കരണ, നസീര്‍ കോട്ടത്തറ, സുലൈമാന്‍ അമാനി സംബന്ധിച്ചു.





Leave a Reply