May 9, 2026

പൗരത്വ ഭേദഗതിനിയമം ഏതെങ്കിലും മതവിഭാഗത്തെ ബാധിക്കുന്ന വിഷയമല്ല.-ഫാദര്‍ തേരകം

0
WhatsApp-Image-2020-02-16-at-8.12.18-AM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നവിഷയമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് പശ്ചാതപിക്കേണ്ടി വരുമെന്ന് നീതിവേദി പ്രസിഡണ്ട്  ഫാദര്‍ തോമസ് ജോസഫ് തേരകം പറഞ്ഞു.മാനന്തവാടിയില്‍ ഐഎസ്എം,കെഎന്‍എം മണ്ഡലം കമ്മറ്റികള്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ മതേതതരത്വവും ഭരണഘടനയും അപകടത്തിലാവുമ്പോള്‍ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മൂഢധാരണ യഥാര്‍ത്ഥപൗരന് ചേര്‍ന്നതല്ലെന്നും ജനാധിപത്യരീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.സുബൈര്‍പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.കെഎന്‍എം പ്രസിഡണ്ട് അമ്മദ് വെള്ളമുണ്ട അദ്ധ്യക്ഷം വഹിച്ചു വിവിധ സംഘടനകളെ പ്രതിനിധാകരിച്ച്  െഎം നിഷാന്ത്,എ ജാഫര്‍മാസ്റ്റര്‍,ഫാസില്‍ കൂട്ടമംഗലം,മമ്മൂട്ടിമുസ്ല്യാര്‍,ബദറുദ്ദീന്‍,ഷമീര്‍നിഷാന്ത്,ഫസലുരഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *