April 26, 2024

അനധികൃത കൈയ്യേറ്റം ഇടവകാംഗങ്ങൾ പൊളിക്കാനെത്തി: ചെറുത്ത് നിന്ന് വ്യാപാരികൾ: വെള്ളമുണ്ടയിൽ പകൽ മുഴുവൻ സംഘർഷാവസ്ഥ

0
Img 20200216 Wa0070.jpg
മാനന്തവാടി : വെള്ളമുണ്ട ടൗണിൽ പള്ളി വക കെട്ടിടം വാടകക്ക് എടുത്ത കച്ചവടക്കാരൻ അനധികൃതമായി കെട്ടിയ ഷെഡ്ഡിലെ ഒരു ഭാഗം പള്ളി ഇടവക അംഗങ്ങൾ പൊളിച്ചുമാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം

 വ്യാപാരികൾ ടൗണിൽ ഹർത്താലാചരിച്ചു പ്രകടനം നടത്തി. തേറ്റമല സെന്റ് സ്റ്റീഫൻസ് പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള വെള്ളമുണ്ട ടൗണിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഹോം അപ്ലൈൻസ് ഷോപ്പ്, ഗോഡൗൺ ആവശ്യത്തിനായി മറ്റൊരാളുടെ സ്ഥലത്ത് ഷെഡ്ഡ് കെട്ടുകയും. പള്ളി കെട്ടിടത്തിൽ നിന്നും ഈ കെട്ടിടവും ആയി ബന്ധിപ്പിക്കുകയും ചെയ്തതാണ് പ്രശ്നത്തിന് കാരണം.,  നിരന്തരം ആവശ്യപ്പെട്ടിട്ടും പൊളിച്ചുമാറ്റിയില്ലെന്ന്   ആരോപിച്ചാണ് ഇന്ന് ഇടവക അംഗങ്ങൾ കൂട്ടമായി എത്തിയത് .  ആദ്യം വാക്കേറ്റം ഉണ്ടാവുകയും പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊളിച്ചു മാറ്റുകയും ചെയ്ത . . വെള്ളമുണ്ട സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ  നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തത്. ഇടവകക്കാരും  വ്യാപാരികളും നാട്ടുകാരും സംഘടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രശ്നം ലഘൂകരിച്ച്
. പള്ളി കമ്മിറ്റിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികൾ. ശക്തമായി പ്രതിരോധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. 
 വെള്ളമുണ്ടയിൽ പള്ളി കെട്ടിടവും ആയി ബന്ധപ്പെട്ട വാടക കരാറുമായി സംബന്ധിച്ച പ്രശ്നം രൂക്ഷം ആകുന്നു. വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയ്യാറാകാത്തത്  പ്രശ്നം സങ്കീർണമാക്കി. 
 കഴിഞ്ഞ നാല് മാസമായി വെള്ളമുണ്ട ടൗണിൽ പ്രവർത്തിക്കുന്ന തേറ്റമല സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന   കച്ചവടസ്ഥാപനങ്ങളുമായി  വാടക കരാറുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നുണ്ട്. യാതൊരു  കാരണവശാലും നടപ്പാക്കാൻ സാധിക്കാത്ത വ്യവസ്ഥകൾ കർശനമാക്കിയ എഗ്രിമെന്റ് ഒരുകാരണവശാലും ഒപ്പിടില്ല എന്ന് വ്യാപാരികളും .  കൃത്യമായ നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള ഈ എഗ്രിമെന്റ് ഒപ്പിട്ടാൽ മാത്രമേ തുടർന്ന് എഗ്രിമെന്റ് പുതുക്കൂവെന്ന് പള്ളിക്കമ്മിറ്റിയും വ്യക്തമാക്കിയതോടെ   നാലുമാസമായി പ്രശ്നം രൂക്ഷമായി. അതിനിടെ ചില വ്യാപാരികൾ കടമുറികൾ ഒഴിയുകയും. ചില വ്യാപാരികൾ എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തു. നിരന്തരമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും, രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും ചർച്ച നടത്തിയിരുന്നെങ്കിലും  ചർച്ചയൊന്നും ഫലം കണ്ടിരുന്നില്ല. അതിനിടെയാണ് ഇന്ന് കെട്ടിടത്തിലെ ഒരു ഭാഗം പൊളിച്ചു മാറ്റുകയും മറ്റും ചെയ്തത്. വെള്ളമുണ്ടയിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. വെള്ളമുണ്ടയിൽ ഇന്നു നടന്ന സംഭവങ്ങളിൽ  പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന്, ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മുജീബ്, സെക്രട്ടറി സാജൻ, ഇബ്രാഹിം, ജെ ശുദാസ്, നൗഫൽ, നാസർ തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷാവസ്ഥ ഉണ്ടാക്കിയ ഇടവക അംഗങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾ .
   കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി സംഘടന മുന്നോട്ട് വരുമെന്നും  നേതാക്കൾ പറഞ്ഞു..
 അന്യായ എഗ്രിമെന്റ് പിൻവലിക്കുക എന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തിയത് . സ്ഥലത്ത് കൂടുതൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *