September 5, 2026

ഹരിത സമിതികള്‍ ഉദ്ഘാടനം ചെയ്തു

0
17md11.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:   വനംവന്യജീവി  സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കീഴില്‍ രൂപവത്കരിച്ച ഹരിത സമിതികള്‍ ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഹരിത സമിതി ചെയര്‍മാന്‍മാരായ കെ. മനോജ്, ടി.സി.ജോസഫ് എന്നിവര്‍ക്ക് പദ്ധതി രേഖ അദ്ദേഹം കൈമാറി.  മാനന്തവാടി വള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റെ ഒരേക്കര്‍ ഭൂമിയും കാവും ഹരിതവത്കരണത്തിനായി സമിതിക്ക് വിട്ടു നല്‍കുന്ന സമ്മതപത്രം ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി. ആര്‍. പ്രവീജിന് കൈമാറി. തിരുനെല്ലി ദേവസ്വത്തിന്റെ അപ്പപ്പാറ അമ്മക്കാവിന്റെ സമ്മതപത്രം ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ. സദാനന്ദന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  വി.പി. ജയപ്രകാശിന് കൈമാറി.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഉഷ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *