September 6, 2026

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ കാരുണ്യത്തിൽ 20 യുവതി യുവാക്കൾക്ക് മംഗല്യസൗഭാഗ്യം .

0
thangal.jpg
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ഒരു പതിറ്റാണ്ടോടടുക്കുന്ന സഹജീവി സ്‌നേഹത്തിന്റെ മഹിതപാരമ്പര്യത്തുടര്‍ച്ചയില്‍ മില്ലുമുക്കിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ കൈ പിടിച്ച് ഇന്നലെ കുടുംബജീവിതത്തിലേക്ക് കടന്നത് 20 യുവതീയുവാക്കള്‍.  പ്രാര്‍ത്ഥനകളും ആശിര്‍വാദങ്ങളും അനുഗ്രഹപൂക്കളായി പെയ്തിറങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ നടന്ന നികാഹ് കര്‍മ്മങ്ങള്‍ക്ക് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍  മുഖ്യകാര്‍മികത്വം വഹിച്ചു. ഇതോടെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ 204 പേര്‍ക്കാണ് മില്ലുമുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ശിഹാബ് തങ്ങള്‍ നഗറില്‍ മംഗല്യസൗഭാഗ്യമൊരുങ്ങിയത്. പരാധീനതകളുടെ പെരുക്കങ്ങളില്‍ മുങ്ങിയ വര്‍ക്ക് തണലായി റിലീഫ് കമ്മിറ്റി മുന്നില്‍ നിന്നപ്പോള്‍ ഒമ്പതാമത് വിവാഹസംഗനമവും സേവനചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. 
പതിവ് വിവാഹസംഗമങ്ങള്‍ക്കൊപ്പം നിര്‍ധനര്‍ക്ക് കൂടൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബൈത്തുറഹ്്മ ഭവന പദ്ധതിയിലെ നാലാംവീടിന്റെ താക്കോല്‍ ദാനവും ചടങ്ങിന്റെ പൊലിമ കൂട്ടി. വധുവിന് സമ്മാനമായി അഞ്ചുപവന്‍, വരന് മഹ്‌റായി ഒരു പവന്‍, വധൂവരന്മാര്‍ക്ക് വിവാഹവസ്ത്രങ്ങള്‍ എന്നിവയും നല്‍കി്. ഒമ്പതാമത് വിവാഹ സംഗമവും ബൈത്തുറഹ്മ സമര്‍പ്പണവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ നെല്ലോളി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ് ഹാജി, സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മായില്‍, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ഹംസ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ്,സലിം മേമന, എം കെ മൊയ്തു ഹാജി, കെ കെ ഹനീഫ, മുഹമ്മദ് കുട്ടി ഹസനി. വിപി യൂസഫ്, കാട്ടി ഗഫൂര്‍, യൂനുസ് സി, വരിയില്‍ അബ്ദുല്ല, സൈതലവി എ കെ, സാവാന്‍ ഖാദര്‍, പനന്തറ മുഹമ്മദ്, എം കെ നാസര്‍, പൊയിലന്‍ പോക്കര്‍ ഹാജി, അസൈനാര്‍ ഹാജി പനമരം,എംകെ കുഞ്ഞബ്ദുള്ള, അറക്ക മൂസഹാജി, കക്കട്ടില്‍ മൊയ്തു ഹാജി, വി കെ എച്ച് അസീസ്, നവാസ്, ഹുസൈന്‍, അബൂബക്കര്‍ കോയ, കീരി നാസര്‍ നാലാംമൈല്‍, പുത്തന്‍പുര അമ്മദ്, നെല്ലോളി അമ്മദ്, കേളോത്ത് ഇബ്രാഹിം, പള്ളിക്കണ്ടി മൂസ, എംകെ കാദര്‍,പുതിയാണ്ടി നാസര്‍, അബൂബക്കര്‍ മുക്രി, ജൗഹര്‍ പുതിയാണ്ടി, ഇസ്മായില്‍ മുക്രി, നുഹൈസ് അണിയേരി, പൊയിലന്‍ സുബൈര്‍, മൊയ്തുട്ടി മാസ്റ്റര്‍, സുബൈര്‍ കക്കട്ടില്‍, മജീദ് എംകെ, കക്കട്ടില്‍ ഹാരിസ്, ഷമീര്‍ പി ടി, അറക്ക ഹാരിസ്, കല്ലങ്കോടന്‍ മൂസ, ഉള്ളോടന്‍ മുഹമ്മദ്, സലിം വാഴയില്‍,ഷാഹിദ് കുറുക്കന്‍, ജാഫര്‍ തച്ചറമ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ അബ്ബാസ് പുന്നോളി സ്വാഗതവും എം പി ഉസ്മാന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി വിവാഹസംഗമവേദിയില്‍ പൗരത്വ ഭേദഗതി നിയമിത്തിനെതിരെ ആസാദി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. കോണ്‍ഫറന്‍സില്‍ അബ്ദുസ്സമദ് പുക്കാട്, മുഹമ്മദ് കുട്ടിഹസനി, പി. ഇസ്മായില്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *