June 20, 2026

കൊറോണക്കാലത്തു കൂട്ടിന് “ചങ്ങാതി”

0
By ന്യൂസ് വയനാട് ബ്യൂറോ
സമൂഹത്തിന്റെ സമസ്ത മേഖലകളെയും കൊറോണ എന്ന പകർച്ചവ്യാധി ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ "ചങ്ങാതി" നിങ്ങളുടെ കൂട്ടിന് എത്തുകയാണ്. കൊറോണ എന്ന പകർച്ചവ്യാധി സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഇതുമൂലം മാനസിക പിരിമുറുക്കവും വിഷമങ്ങളും അനുഭവിക്കുകയും ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവർക്കും പിന്തുണനല്കാൻ ചങ്ങാതി എന്ന സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് സേവനത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടോട്ടം റിസോഴ്‌സ് സെന്റർ.  സഹായം ആവശ്യമുള്ളവർക്ക് +91 6235612577 എന്ന നമ്പറിൽ വിളിച്ചോ [MHS] [Phone Number] എന്ന ഫോർമാറ്റിൽ മെസ്സേജ് അയച്ചോ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ രെജിസ്റ്റർ ചെയ്യാം. രെജിസ്റ്റർ ചെയ്യുന്നവരെ "ചങ്ങാതി"യിൽ അംഗമായ Psychological First Aid വളണ്ടിയർമാർ തിരിച്ചു വിളിക്കും.
വയനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ടോട്ടം റിസോഴ്‌സ് സെന്റർ. ജനങ്ങൾക്കിടയിൽ സ്വത്വ ബോധവും സ്വയംപര്യാപ്തതയും വളർത്തുകയും, സാമൂഹിക സുരക്ഷിതത്വവും, സാമൂഹികാരോഗ്യവും, സാർവ്വതോന്മുഖവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുകയും ആണ് ടോട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. 
ലോകം മുഴുവൻ കൊറോണ വൈറസ് ബാധയെ തടഞ്ഞു നിർത്താൻ ശ്രമിക്കുമ്പോൾ സമൂഹം നേരിടാൻ പോകുന്ന അടുത്ത പ്രശ്‌നം ഭയം മൂലം ജനങ്ങളിലുണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കവും, ആകാംക്ഷയുമാണ്. രോഗത്തെ പ്രതിരോധിക്കുന്ന പോലെ തന്നെ ഇതിനെയും പ്രതിരോധിക്കാനുള്ള ശ്രമമാണ് ചങ്ങാതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *