വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ പരിഹാര പ്രദക്ഷിണം: ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ചുരത്തിലെ കുരിശിൻറെ വഴിയും ഒഴിവാക്കി.
വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതെ പരിഹാര പ്രദക്ഷിണം: ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ചുരത്തിലെ കുരിശിൻറെ വഴി യും ഒഴിവാക്കി.
: കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ദുഃഖവെള്ളിയിലെ പരിഹാര പ്രദക്ഷിണം വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതെയാണ് ആണ് നടന്നത്. ദുഃഖവെള്ളിയിലെ മറ്റ് തിരുകർമ്മങ്ങൾ പലയിടത്തും നടന്നതുമില്ല. നടത്തിയ ഇടവകകളിൽ ആകട്ടെ അഞ്ചു പേർ മാത്രം. സാധാരണ പതിനായിരങ്ങൾ പങ്കെടുക്കുന്ന വയനാട് ചുരത്തിലെ കുരിശിൻറെ വഴി ഇത്തവണ ഉണ്ടായിരുന്നില്ല പള്ളികളുടെ നേതൃത്വത്തിൽ നടത്തുന്ന പരിഹാരം
പ്രദക്ഷിണത്തിലും ആയിരങ്ങളുടെ പങ്കാളിത്തം ഉണ്ടായില്ല . അടച്ചിട്ട പള്ളികളിൽ കളിൽ പലയിടത്തും തിരുകർമ്മങ്ങൾ ഒഴിവാക്കി. നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചിരുന്ന ദേവാലയങ്ങൾ ശൂന്യം. വീടുകളിലാണ് പലരും പരിഹാര പ്രദക്ഷിണവും പ്രാർത്ഥനകളും നടത്തിയത്. പെസഹാ ചരണത്തിൽ വീടുകളിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രാധിനിത്യം ഉണ്ടായിരുന്നില്ല ഈസ്റ്ററിന് തിരുകർമ്മങ്ങൾ ഓൺലൈൻ വഴിയാണ് നടത്തുന്നത്.ദുഃഖ വെള്ളിയാഴ്ചകളിൽ ഇതിൽ നാടിൻറെ നാനാഭാഗങ്ങളിലായി നടത്തുന്ന കുരിശുമല കയറ്റവും ഇത്തവണ ഉണ്ടായിരുന്നില്ല.





Leave a Reply