വീടുകളിൽ കഴിയാം, പ്രതിരോധിക്കാം- കോവിഡ്നേയും മറ്റു കൊതുകുജന്യ രോഗങ്ങളെയും
ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കഴിഞ്ഞ് നമുക്ക് നമ്മെയും നമ്മുടെ സമൂഹത്തെയും കോവിഡ് രോഗത്തിൽ നിന്നും പ്രതിരോധിക്കാം. വീടും പരിസരവും വൃത്തിയാക്കി കൊതുക് ജന്യ രോഗങ്ങളെയും ഇല്ലാതാക്കാം. വേനൽമഴ പെയ്ത സാഹചര്യത്തിൽ വീടുകളുടെ പരിസരത്തും ടെറസിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതിന് കാരണമാകാം. വീടിനുള്ളിലെ ഫ്രിഡ്ജിനടിയിലും കൂളറിന് അടിയിലും ഉള്ള വെള്ളം നിറഞ്ഞ പാത്രങ്ങളിലും കൊതുക് മുട്ടയിട്ട് പെരുകാനും സാധ്യതയുണ്ട്. ഒരു മുട്ടത്തോടിലോ കുപ്പിയുടെ അടപ്പിലോ കെട്ടിനിൽക്കുന്ന വെള്ളം മതി ഈഡിസ് കൊതുകിന് മുട്ടയിട്ട് പെരുകാൻ. കൊതുകിൻറെ പ്രജനന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും, വീടും പരിസരവും മാലിന്യമുക്തമാക്കുകയും ചെയ്യുന്നതിലൂടെ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ മുതലായ രോഗങ്ങളെയും നമുക്ക് ഇതോടൊപ്പം പ്രതിരോധിക്കാം. ആരോഗ്യ വകുപ്പ് നടത്തുന്ന കൊതുക് ജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.





Leave a Reply