ലോക്ഡൗൺ കാലം ക്രിയാത്മകമാക്കി വാളാട് എൻ എസ് എസ് ടീം
വാളാട്:ലോക്ഡൗൺ കാലത്ത് കർമനിരതരായി വാളാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ്. എസ്. വോളന്റീർസ്. സ്വന്തം വീടുകളിൽ പച്ചക്കറി തൈകൾ നട്ടും, ബോട്ടിൽ പെയിന്റിംഗ് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്തുമാണ് വാളാട് എൻ.എസ്.എസ് ടീം ശ്രദ്ധ നേടുന്നത്. ലീഡർമാരായ അനുരാജ് ടി.എസ്, ആൻ മേരി എന്നിവർ മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ ഏകോപിച്ചു. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഇലപച്ച എന്ന പരിപാടിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. പരിപാടികൾക്ക് പ്രോഗ്രാം ഓഫീസർ പ്രഷീന വി ആർ , നിതിൻ ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply