‘സോഷ്യലിസ്റ്റ് സമാഗം’ പ്രവർത്തകർ ഉപവസിച്ചു.
കൽപ്പറ്റഃ
കോവിഡ് ഇരകൾക്കു ഐക്യദാർഢ്യം അറിയിക്കാനും
ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും, ലോക്ഡൗണിന്റെ ഭാഗമായി ദയനീയമായി കഷ്ടപ്പെടുന്ന രാജ്യത്തെ കോടിക്കണക്കിനു പരമ ദരിദ്രരുടെ കാര്യം
കേന്ദ്ര സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന ആവശ്യം മുൻനിർത്തിയും 'സോഷ്യലിസ്റ്റ് സമാഗം' പ്രവർത്തകർ
രാജ്യ വ്യാപകമായി അവരവരുടെ വീടുകളിൽ പന്ത്രണ്ട് മണിക്കൂർ ഉപവാസം നടത്തി.
ഫേസ്ബുക്ക് ലൈവിലൂടെയും വാട്സപ് ഗ്രുപ്പിലൂടെയും നിരന്തരം പരസ്പര അതിജീവന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 'സോഷ്യലിസ്റ്റ് സമാഗം' ഭാരവാഹികൾ ഉപവാസ ദിനം ക്രിയാത്മകമാക്കി.
രാജ്യത്തെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ ഏകീകരിക്കുന്ന സ്വതന്ത്ര കൂട്ടായ്മയാണ് 'സോഷ്യലിസ്റ്റ് സമാഗം'
വയനാട്ടിലെ പ്രവർത്തകരും അവരവരുടെ വീടുകളിൽ ഉപവാസത്തിൽ പങ്ക് ചേർന്നു.
ജുനൈദ് കൈപ്പാണിക്ക് നാരങ്ങ നീര് നൽകി സി.കെ.ഉമ്മർ ഔപചാരികമായി ഉപവാസം വൈകിട്ട് ആറു മണിക്ക് അവസാനിപ്പിച്ചു.
മധ്യപ്രദേശ് മുൻ എം.എൽ.എ. ഡോ.സുനിലം, അരുൺ ശ്രീവാസ്തവ(ഉത്തർ പ്രദേശ് )
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ മുൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.ബി.ആർ പാട്ടീൽ, മേധജി,102 കാരനായ സ്വതന്ത്ര സമര സേനാനി ദുരൈ സ്വാമി, 97 കാരനായ ഡോ.ജി.പരീഖ് , മുംബൈയിലെ പ്രശസ്ത എഴുത്തുകാരൻ രാം ചന്ദ്ര ഗുഹ,യൂസഫ് മെഹ്റലി സെന്റർ ജനറൽ സെക്രട്ടറി വിജയ് ചൗഹാൻ, പ്രസന്ന ഗണേഷ് ദേവി ,(കർണാടക)
ഡോ.വിശ്വനാഥ് ആസാദ് (ഒറീസ്സ),പ്രൊഫ.ജൈനബ് ബാനോ(രാജസ്ഥാൻ),കുൽദീപ് സിംഗ്(ജമ്മു ),ചന്ദൻ ശുക്ല(മഹാരാഷ്ട്ര ),അശോക് ശരൺ ,നീരജ് സര്വോദയ് ,അഭയ് സിൻഹ,വീരേന്ദ്ര സിൻഹ(ഡൽഹി ),ഗോപാൽ മുഖർജി (പശ്ചിമ ബംഗാൾ )
തുടങ്ങിയ പ്രമുഖർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപവാസത്തിൽ പങ്കെടുത്തു.





Leave a Reply