April 19, 2026

തവിഞ്ഞാലിൽ പച്ചക്കറി സംഭരിച്ച് 5 ലക്ഷം രൂപ കർഷകർക്ക് നൽകി.

0
IMG-20200413-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പേരിയ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പച്ചക്കറികൾ, നേന്ത്രക്കുല  എന്നിവയുടെ സംഭരണം നടന്നു… ഇക്കോ ഷോപ്പ് മുഖേന ഹോർട്ടി കോർപ്പ് കഴിഞ്ഞ മാസം സംഭരിച്ച പച്ചകറികളുടെ വിലയായ 5 ലക്ഷം രൂപ കർഷകർക്ക് വിതരണം ചെയ്യുന്നതിനായി സഹകരണ ബാങ്ക് പ്രസിഡണ്ട്  പ്രേംജിത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അനിഷ സുരേന്ദ്രന് കൈമാറി….. ഇന്ന് നടന്ന സംഭരണത്തിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഷൈമ മുരളീധരൻ, വികസന ചെയർമാൻ  ബാബു ഷജിൽ കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ  ബെന്നി ആന്റണി, സഹകരണ ബാങ്ക് സെക്രട്ടറി  ജോബിഷ് കെ ജെ,കൃഷി ഓഫീസർ  കെ.ജി സുനിൽ, കൃഷി അസിസ്റ്റന്റ്  അഷറഫ് വലിയപീടിക, ഇക്കോ ഷോപ്പ് സെക്രട്ടറി  സിജിമോൻ, സഹകരണ ബാങ്ക് ഡയറക്ടർ രതീഷ് എന്നിവർ  നേതൃത്വം നൽകി….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *