കൊറോണ കാരണം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ
കൊറോണ കാരണം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ.
കൽപ്പറ്റ. :കൊറോണ കാരണം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ
.വയനാട് ജില്ലയിലെ പനമരം, ഇടവക, വെള്ളമുണ്ട,
നെൻമേനി പുൽപ്പള്ളി പൂതാടി, തൊണ്ടർനാട് തവിഞ്ഞാൽ, കോട്ടത്തറ കണിയാമ്പറ്റ, തിരുനെല്ലി നൂൽപ്പുഴ, പൊഴുതന എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആയി ജലനിധി പദ്ധതിയിലൂടെ 35000 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്തുന്ന ജനകീയ സമിതികൾ കോവിഡ്19 മൂലം തുടർ നടത്തിപ്പിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത് പല സമിതികളും തുടർ പരിപാലനത്തിൽ സാമ്പത്തികപ്രയാസം നേരിടുന്നു. ത്രിതല പഞ്ചായത്തുകൾ ഇതിനുള്ള സാമ്പത്തിക സഹായം ചെയ്യാത്തതും, സർക്കാർ തിരിഞ്ഞുനോക്കാത്ത തും, രണ്ടുതവണ ഉണ്ടായ കാലവർഷക്കെടുതി കൾക്കു പുറമേ കോവിഡ19 വന്നതും കാരണം പല കുടിവെള്ള സമിതികളും തകർച്ചയുടെ വക്കിലാണ്. വെള്ളക്കരം പിരിക്കാൻ വീടുകൾ കയറിയിറങ്ങി പി രിക്കുന്നവർക്ക് ഈ സാഹചര്യത്തിൽ കഴിയാത്തതും 50% കുടുംബങ്ങൾ വെള്ളക്കരം കുടിശ്ശിക വരുത്തുന്നതും, റിപ്പയർ ചിലവ്, വൈദ്യുതി ബിൽ ക്രമാതീതമായി വർദ്ധിക്കുന്നതും, തുടർ പരിപാലന ചിലവ് നടത്താൻ കഴിയാതെ വരുന്നു. ഗുണഭോക്താക്കൾ തന്നെ നടത്തിക്കൊണ്ടുപോകുന്ന ഇത്തരം കുടിവെള്ള സമിതികളെ സർക്കാർ ജലനിധി ഏജൻസികൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് ശുദ്ധജലവിതരണ ഫെഡറേഷൻ ഓഫ് വയനാട് ഭാരവാഹികളായ പ്രസിഡണ്ട് ജോസ് വെമ്പള്ളി, സെക്രട്ടറി കുര്യൻ കരിപ്പായിൽ, ട്രഷറർ വിനോദ് തോട്ടത്തിൽ, ബിന്ദു നല്ലങ്കൽ, ബിജു നെൻമേനി, രാമകൃഷ്ണൻ പുൽപ്പള്ളി എന്നിവർ പറഞ്ഞു.





Leave a Reply