May 6, 2024

കൊറോണാ കാലത്ത് വീടുകളിൽ മരുന്ന് എത്തിക്കുന്ന കേരള പോലീസിന്റെ എക്സ്ട്രാ ഡ്യൂട്ടിക്ക് സി.ആർ.പി.എഫിന്റെ അഭിനന്ദനം

0
കൽപ്പറ്റ:  കൊറോണാ കാലത്ത്   വീടുകളിൽ മരുന്ന് എത്തിക്കുന്ന  കേരള  പോലീസിന്റെ എക്സ്ട്രാ   ഡ്യൂട്ടിക്ക്   സി.ആർ.പി.എഫിന്റെ അഭിനന്ദനം .
.
 ലോക്ക് ഡൗൺ കാലത്ത് വിശ്രമമില്ലാത്ത കഠിന ജോലിയിലാണ്   കേരളാ പോലീസ്. തിരക്കിനിടയിലും രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകുന്നതടക്കമുള്ള സഹായങ്ങളും പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ട്. ഇങ്ങനെ കോവിഡ് – 19  വ്യാപനത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്ന കേരളാ പോലീസിന്  ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് സി.ആർ.പി.എഫ്. 
പ്രായമായ മാതാപിതാക്കൾക്ക് മാനന്തവാടി പോലീസ് മണിക്കൂറുകൾക്കുള്ളിൽ അത്യാവശ്യ മരുന്ന് എത്തിച്ച് നൽകിയതോടെയാണ് സി.ആർ.പി.എഫ്. കേരളാ പോലീസിന് അഭിനന്ദനവുമായി എത്തിയത് . സി.ആർ.പി.എഫിലെ വനിതാ കോൺസ്റ്റബിൾ ആയ മാനന്തവാടി എടവക കുന്നമംഗലം സ്വദേശി കെ.പി. ലിൻസിയുടെ പ്രായമായ മാതാപിതാക്കൾക്ക് മരുന്ന് ആവശ്യമുണ്ടായിരുന്നു. ഇവർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ച് നൽകാമോ എന്ന് ചോദിച്ച് കഴിഞ്ഞ അഞ്ചിന് കോയമ്പത്തൂരിൽ നിന്നും  സി.ആർ.പി.എഫ്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻഡൻ്റ് മാനന്തവാടി സി.ഐ.    അബ്ദുൾ കരീമിനെ ഫോണിൽ വിളിച്ചു. 
.
രാത്രി 11 മണിക്കാണ് വിളിച്ചത്. ഉടൻ തന്നെ സി.ഐ. ലിൻസിയുടെ മാതാപിതാക്കളുടെ വിവരങ്ങളും അവരുടെ ഫോൺ നമ്പറും വാങ്ങി.  രാത്രി തന്നെ  മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. രണ്ടു ദിവസമായി മരുന്ന് തീർന്നെന്നും ഒറ്റയ്ക്ക് പുറത്തേക്ക് വരാൻ സാധിക്കില്ലെന്നും മറ്റു വഴികൾ ഇല്ലെന്നും ലിൻസിയുടെ അമ്മ പറഞ്ഞു. അത്യാവശ്യമാണെങ്കിൽ രാത്രി തന്നെ മരുന്ന് എത്തിക്കാമെന്ന്   സി.ഐ. പറഞ്ഞപ്പോൾ വേണ്ടെന്നും പകൽ എത്തിച്ച് നൽകിയാൽ മതിയെന്നും മറുപടി.  തുടർന്ന്  സി.ഐ. മരുന്നിൻ്റെ പേരും വിവരങ്ങളും അപ്പോൾ തന്നെ വാട്സാപ്പിൽ വാങ്ങി. പിറ്റേ ദിവസം രാവിലെ എട്ടരയോടെ ആവശ്യമായ മരുന്നുകൾ ലിൻസിയുടെ മാതാപിതാക്കളുടെ കൈയ്യിൽ മാനന്തവാടി പോലീസ് എത്തിച്ചു.  ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ കെ. ശശിയാണ് മരുന്നുമായി വീട്ടിലേക്ക് പോയത്. മരുന്നെത്തിച്ച വിവരം സി .ഐ. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻഡൻ്റിനെ  അറിയിച്ചു. തുടർന്നാണ് സി.ആർ.പി.എഫ്. കേരളാ പോലീസിനും മാനന്തവാടി  സി.ഐ. എം.എം. അബ്ദുൾ കരീമിനും  നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്. കേരളാ പോലീസിന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്നും ഡെപ്യൂട്ടി  കമാഡൻറ് ഫോണിലൂടെ പറഞ്ഞതായി സി.ഐ. പറഞ്ഞു. . 
കോവിഡ് – 19 നെതിരേ മുൻ നിരയിൽ നിന്ന് പോരാടുന്ന കേരളാ പോലീസിലെ എല്ലാവർക്കും അവരുടെ ധൈര്യത്തിനും പിന്തുണയ്ക്കും ബിഗ് സല്യൂട്ട് എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. മാനന്തവാടി പോലീസ് ലിൻസിയുടെ മാതാപിതാക്കൾക്ക്  മരുന്നെത്തിച്ച് നൽകുന്ന ചിത്രവും ഒപ്പം പങ്കുവെച്ചിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *