April 19, 2026

യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന് മര്‍ദ്ദനം: അഞ്ച് പേര്‍ക്കെതിരെ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാന്‍ പോയ യുവതികളിലൊരാളുടെ പിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മാനന്തവാടി എടവക എള്ളുമന്ദത്ത് വെച്ച് മെയ് എട്ടിനാണ് സംഭവം. മുതിരേരി പൊള്ളമ്പാറ പുഴക്കടവില്‍ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുമുള്ള സംഘം അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം  ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
കോട്ടയത്തെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനികളാണ് പരാതിക്കാരായ രണ്ട് പേരും. യുവതികളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാനായി  മറുകരയിലേക്ക് പോയപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തിനിടയില്‍ ഇദ്ധേഹത്തിന്റെ മുന്‍വശത്തെ ഒരു പല്ലു പൊഴിയുകയും ഒരുപല്ല് ഇളകുകയും ചെയ്തു. തുടര്‍ന്ന് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചതിനും, വയോധികനെ മര്‍ദിച്ചതിനുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയതായും പോലീസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *