നിർധന വിദ്യാർത്ഥികൾക്ക് സഹായം: 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എം ഫോൺ കമ്പനി മന്ത്രിക്ക് കൈമാറി
നിർധനരായ വിദ്യാർഥികൾക്ക് രണ്ടു കോടി രൂപയുടെ ഫോൺ: വിതരണോദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു
കേരളത്തിലെ നിർധനരായ വിദ്യാർഥികൾക്ക് രണ്ടു കോടി രൂപയുടെ മാംഗോ ഫോൺ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
ജൂൺ ഒന്നുമുതൽ മുതൽ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആണ് എം ഫോൺ സ്മാർട്ട് ഫോണുകൾ നൽകാൻ തീരുമാനിച്ചത്. കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 25 ലക്ഷം രൂപയുടെ ഫീച്ചർ ഫോണുകൾ എം ഫോൺ കമ്പനി ചെയർമാൻ റോജി അഗസ്റ്റിൻ മന്ത്രിക്ക് കൈമാറി. കേരളത്തിലെ നിരവധി സന്നദ്ധ സംഘടനകളുടെയും, സ്കൂളുകളുടെയും, പഞ്ചായത്തുകളുടെയും, മുൻസിപ്പാലിറ്റികളുടെയും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടുകൂടി പതിനാല് സംഘങ്ങളായി തിരിഞ്ഞ് മൊബൈൽഫോൺ വിതരണം മാംഗോ കമ്പനി തുടങ്ങി കഴിഞ്ഞു. കമ്പനിയുടെ ഡയറക്ടർമാരായ ആന്റോ അഗസ്റ്റിൻ ജോസ്കുട്ടി അഗസ്റ്റിൻ ഇന്ത്യൻ എന്നിവരാണ് നേതൃത്വം നൽകുന്നത് . കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി രണ്ട് കോടി രുപ വിലമതിക്കുന്ന ഫോണുകളാണ് കമ്പനി നൽകുന്നത്.





Leave a Reply