October 7, 2026

പാഠപുസ്തക വിതരണത്തിന് കുടുംബശ്രീ

0
By ന്യൂസ് വയനാട് ബ്യൂറോ

     ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനില്‍ നടക്കുമ്പോള്‍ അവര്‍ക്കാവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യാനായി വേര്‍തിരിച്ച് ഒരുക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ പാഠപുസ്തക ഹബ്ബില്‍ വിതരണത്തിനായി എത്തിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരം തിരിച്ച് നല്‍കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. സ്‌കൂള്‍ സൊസൈറ്റി മുഖേനയാണ് പാഠപുസ്തകങ്ങള്‍ അതത് സ്‌കൂളുകളില്‍ എത്തിക്കുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മുടങ്ങിയ പുസ്തക വിതരണം ഉടനെ പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണം ഉറപ്പാക്കിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *