May 7, 2024

ലോക്കില്ലാതെ ഭക്ഷണമൊരുക്കി കുടുംബശ്രീ

0

      കോവിഡ് കാലത്ത് ലോക്കില്ലാതെ ഭക്ഷണമൊരുക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ യൂണിറ്റുകളാണ് ജില്ലയില്‍ ഭക്ഷണം നല്‍കി ആശ്വാസം പകരുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പ്രയാസം നേരിടുന്ന നിരവധി പേര്‍ക്കാണ് ഇതു വഴി ഭക്ഷണമെത്തിക്കാന്‍ സാധിക്കുന്നത്. അതിഥി തൊഴിലാളികള്‍, തെരുവില്‍ കഴിയുന്നവര്‍, അഗതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മൂന്ന് നേരവും ഭക്ഷണം നല്‍കുന്നുണ്ട്. കൂടാതെ ചെക്ക് പോസ്റ്റുകള്‍, കോവിഡ് സെന്റര്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളിലും ഭക്ഷണമെത്തിക്കുന്നത് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയാണ്. ജനകീയ ഹോട്ടല്‍, സാമൂഹിക അടുക്കളകള്‍ എന്നിങ്ങനെ 24 ഭക്ഷണശാലകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സൗജന്യ ഭക്ഷണവും സഹായ നിരക്കിലുള്ള ഭക്ഷണവും ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നുണ്ട്. 
     ഇതുവരെ 45,797 പേര്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണവും, 94,798 പേര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും, 57,724 പേര്‍ക്ക് സൗജന്യ രാത്രി ഭക്ഷണവും നല്‍കിയിട്ടുണ്ട്. സഹായ നിരക്കില്‍ 18,710 പേര്‍ക്ക് പ്രഭാത ഭക്ഷണവും, 68,373 പേര്‍ക്ക് ഉച്ചഭക്ഷണവും 15,993 പേര്‍ക്ക് രാത്രി ഭക്ഷണവും ലഭ്യമാക്കി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *