June 28, 2026

കണ്ണൂർ ഐനുൽ മആരിഫ് നിർമ്മിച്ചു നൽകിയ രണ്ടാമത്തെ വീടിന്റെയും താക്കോൽദാനം നടത്തി.

0
IMG-20200622-WA0091.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക:
എടവക ഗ്രാമ പഞ്ചായത്തിലേ പീച്ചങ്കോട് കണ്ണൂർ  ഐനുൽ മആരിഫിന്റെ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് അമീർ റഹ്മാനി അദ്ധ്യക്ഷനായിരുന്നു.
പീച്ചംകോട  എടക്കാടൻ സുലൈഖക്കാണ് ഐനു ൽ മആരിഫിന്റെ സ്നേഹവീട് ലഭിച്ചിട്ടുള്ളത്.
സ്ഥാപന മേധാവിയും ഗുരുവര്യനുമായ അനസ് മൗലവി കണ്ണൂരിന്റെ നിർദ്ധേശ പ്രകാരമാണ് തന്റെ ശിഷ്യൻമാർ സുലൈഖയുടെ കണ്ണീരോപ്പാൻ മുന്നിട്ടിറങ്ങിയത്.
താക്കോൽദാന ചടങ്ങിൽ
സാമൂഹ്യ പ്രവർത്തകൻ ഗഫൂർ വെണ്ണിയോട്. മുത്തലിബ് നദ് വി തലപ്പുഴ. അഡ്വ: ഒ.ടി.ജെയയിംസ് .വാർഡ് മെമ്പർ സുലൈഖ പള്ളിവയൽ. അഡ്വ:റെജി എം.പോൾ. നൗഷാദ് പീച്ചംകോട് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *