കോളനികളിൽ ഓൺലൈൻ സ്റ്റഡിസെന്റർ ഒരുക്കി ശിഹാബ് തങ്ങൾ റിലീഫ് സെൻറർ
.
കോട്ടത്തറ:
ജില്ലയിലേ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കോട്ടത്തറ പഞ്ചായത്തിലേ വൈശ്യൻ കോളനിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെന്റർ മാതൃകയായി.
പഞ്ചായത്തിെലെ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ടെലിവിഷനുകൾ നൽകി ഓൺലൈൻ സ്റ്റഡീസെന്ററുകൾ സ്ഥാക്കും.
പുഴകളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് 20 കുടുംബങ്ങളിലായി 90 അംഗങ്ങൾ താമസിക്കുന്നത്.
35 കുട്ടികൾക്ക് നിലവിൽ പഠന സൗകര്യങ്ങളില്ല.
വൈശ്വൻ കോളനിയിൽ നടന്ന ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം
വാർഡ് മെമ്പർ വി.അബ്ദുൾ നാസർ നിർവ്വഹിച്ചു.
ഗഫൂർ വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു.വി.സി അബുബക്കർ ഹാജി, കെ.കെ.മുഹമ്മദലി, വി.കെ.മൂസ്സ, സിറാജ് സിദ്ധീഖ്, വിജു പി.കെ.
എം.സി ആബു, അബ്ദുള്ള വള്ളിയിൽ
വി.ശങ്കരൻ എന്നിവർ പ്രസംഗിച്ചു
Leave a Reply