May 9, 2026

അവകാശ നിഷേധത്തതിനെതിരെ സെറ്റോയുടെ വിളിച്ചുണർത്തൽ സമരം ജൂലായ് 1-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യമുള്ള ശമ്പള പരിഷ്കരണം ജീവനക്കാർക്ക് അനുവദിക്കാത്തതിലും 2018  ജൂലൈ മുതൽ അർഹമായ4 ഗഡു ക്ഷാമബത്ത   നൽകാത്തതിലും ലീവ് സറണ്ടർ മരവിപ്പിച്ചതിലും  ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ സാലറി കട്ട് നടത്തുന്നതിലും പ്രതിഷേധിച്ച് അധ്യാപക സർവ്വീസ് സംഘടനാ കൂട്ടായ്മ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2020 ജൂലൈ ഒന്നിന് രാവിലെ 11 മണിയ്ക്ക്  വയനാട് കലക്ടറേറ്റിനു മുന്നിൽ വിളിച്ചുണർത്തൽ സമരം നടത്തുന്നു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ  ഐ.സി. ബാലകൃഷ്ണൻ  സമര പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 3 താലൂക്ക് കേന്ദ്രങ്ങളിലും സെറ്റോ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാന പരിപാടി സംഘടിപ്പിക്കുന്നതാണെന്നും  സെറ്റോ ജില്ലാ ചെയർമാൻ വി.സി സത്യൻ, കൺവീനർ  പി.എസ്  ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *