കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം : പ്രതിഷേധ ധർണ്ണ .
കോവിഡ് 19 രോഗ ഭീതിയിൽ ജനം വരുമാനമില്ലാതെ പൊറുതി മുട്ടുമ്പോൾ കേന്ദ്ര സർക്കാർ അതിനീചമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് തുടർച്ചയായി വില വർദ്ധിപ്പിക്കുകയും, അതിനനുസരിച്ച് പിണറായി സർക്കാർ വില്പന നികുതിയിനത്തിലും പ്രളയ സെസ് ഇനത്തിലും കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്ന ജനദ്രോഹ നടപടികൾ ഉടൻ പിൻവലിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി.പ്രദീപ് മാസ്റ്റർ.
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിനെതിരെ എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലോടി പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ജോർജ് പടകൂട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കമ്മന മോഹനൻ, പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ,ബിനുകുന്നത്ത്, എം.കെ – ജയപ്രകാശ്, കുന്നത്ത് മത്തച്ചൻ, ജോസ് മച്ചുകുഴി, ജോസ് വാണാക്കുടി, സി.എച്ച്.ഇബ്രാഹിം, ഷീജൊ ചിറ്റിലപ്പള്ളി, യു.എം.സ്റ്റീഫൻ, ജിൽസൺ കുഴിഞ്ഞാലിൽ, ഇല്ലിക്കൽ ചെറിയാൻ, രാജേന്ദ്രൻ കാവുങ്കൽ , ടി.മൊയ്തു പ്രസംഗിച്ചു.





Leave a Reply