മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലിക നിയമനം. :കൂടിക്കാഴ്ച്ച 29 – ന്
കോവിഡ് ഡ്യൂട്ടിക്കായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജൂലൈ 29 ന് രാവിലെ 10 ന് നടക്കും. സൂപ്രണ്ടിന് നല്കുന്ന അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്,ഫോണ്‍ നമ്പര്‍ ഉള്‍പെടെയുളള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത : സ്റ്റാഫ് നഴ്സ് – ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം, കെ.എന്‍.സി രജിസ്ട്രേഷന്. നഴ്സിംഗ് അസിസ്റ്റന്റ് – പത്താം ക്ലാസ്, നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04935 240264.





Leave a Reply