ആലുങ്കല്‍താഴെ അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>നടവയല്‍: ആലുങ്കല്‍താഴെ അങ്കണവാടി വാര്‍ഷികാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍ അധ്യക്ഷത വഹിച്ചു. അങ്കണവാടിക്കായി സ്ഥലം നല്‍കി കെ.സി. ജോസഫിന്റെ ഛായാചിത്രം പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം. തങ്കച്ചന്‍ പ്രകാശനം ചെയ്തു. റിട്ട. അധ്യാപകന്‍ ഡി. മാത്യൂവിനെ ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മയില്‍ ആദരിച്ചു. അങ്കണവാടി വര്‍ക്കര്‍ കെ. രത്‌നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോര്‍ജ് ഐമനചിറ, സി.ഡി.പി.ഒ. കാര്‍ത്തിക അന്ന തോമസ്, പനമരം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഒ.എസ്. രാജാംബിക, പി.സി. മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം ഒ.സി. മഹേഷ് സ്വാഗതവും ബിന്‍സി ഷാജു നന്ദിയും പറഞ്ഞു.






Leave a Reply