April 27, 2026

കുഫോസില്‍ കരിമീന്‍ ഗവേഷണ പദ്ധതിയില്‍ ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
   കൊച്ചി-   കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്)  ശാസ്താംകോട്ട കായലിലെ കരിമീനിനെ കുറിച്ച് പഠിക്കുന്ന ഗവേഷണ പദ്ധതിയില്‍  ഫീല്‍ഡ് അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് ഈ മാസം 17 ന് (ഡിസംബർ) വാക്ക് ഇൻ ഇന്റര്‍വ്യൂ നടത്തും. ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം.  വി.എച്ച്.എസ്.സി ഫിഷറീസോ പ്‌ളടു ബയോ സയന്‍സോ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക്  അപേക്ഷിക്കാം.   കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. നീന്തല്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഡിസംബർ 17 ന് രാവിലെ 10 മണിക്ക് എറണാകുളം ജില്ലയിലെ പനങ്ങാട് ഉള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *