April 27, 2026

ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 9.35

0
IMG_20211207_165659.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന് (07.12.21) 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 186 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133444 ആയി. 131214 പേര്‍ രോഗമുക്തരായി. നിലവില്‍ 1390 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1252 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1199 പേര്‍ ഉള്‍പ്പെടെ ആകെ 11721 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1329 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 19 , ബത്തേരി 18 , മുട്ടില്‍ 15 , മീനങ്ങാടി 14 , കല്‍പ്പറ്റ , പുല്‍പ്പള്ളി 12 വീതം ,അമ്പലവയല്‍ , മാനന്തവാടി 9 വീതം , കോട്ടത്തറ , നെന്മേനി 7 വീതം , മേപ്പാടി 6 , എടവക , തവിഞ്ഞാല്‍ , വെള്ളമുണ്ട 5 വീതം , മൂപ്പൈനാട് , പടിഞ്ഞാറത്തറ , തൊണ്ടര്‍നാട് 4 വീതം , കണിയാമ്പറ്റ , തിരുനെല്ലി 3 വീതം , നൂല്‍പ്പുഴ , വൈത്തിരി 2 വീതം , മുള്ളന്‍കൊല്ലി , പനമരം , വെങ്ങപ്പള്ളി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *