May 21, 2024

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി സ്വർണ്ണം നേടിയ ശ്രുതി ശ്രീധരന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം

0
Img 20211207 160126.jpg
കൽപ്പറ്റ:2021 നവംബർ 21 മുതൽ 25 വരെ നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസ് രാജ്യത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ ശ്രുതി ശ്രീധരന് പൗരാവലി മണിയൻങ്കോട് ഉജ്ജ്വല സ്വീകരണം നൽകി.
നിയോജകമണ്ഡലം എം.എൽ.എ. ടി. സിദ്ധീഖ് സ്വീകരണം യോഗം ഉദ്ഘാടനം ചെയ്തു. മുൻ. എം.എൽ.എ. സി.കെ. ശശീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ.എം. തൊടി മുജീബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ എം.ബി. ബാബു സ്വാഗതം ആശംസിച്ചു. മുൻ ചെയർമാൻ പി.പി. ആലി, ഗിരീഷ് കൽപ്പറ്റ, എന്. ശ്രീനിവാസൻ, സി.കെ. നൗഷാദ്, പി.കെ. അബു, ഷിബു എം.കെ., സരോജി, കെ.കെ. വത്സല, കെ. വാസു, സുനീർ ഇത്തിക്കൽ, ആർ. ചന്ദ്രൻ, ജിൻസൺ, സുഭാഷ്, മജീദ് കരിമ്പനക്കൽ, ജിൻസൺ പി.ജെ., കെ. മണിരഥൻ, സി.കെ. ജീതഷ്, മാത്യൂസ് പി.ജെ., ബിനീഷ് മാധവൻ, മോബിഷ് പി. തോമസ്, സലാം പാറമ്മൽ എന്നിവർ പ്രസംഗിച്ചു.
എ.ആർ. ചന്ദ്രൻ, രമേഷ് എം.എം., വിജിത, ഷാജീർ എം.എം, എസ്. മണി, വിശ്വനാഥൻ, ശ്രീനാദ്, അശോകൻ, ജയപ്രസാദ് മണിയൻങ്കോട്, ശിവദാസൻ ശ്യാംബാബു, ചന്ദ്രൻ പൊന്നട, ജലീൽ മുണ്ടേരി, റഹീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശീയ സോഫ്റ്റ് ബോൾ ടീം അംഗങ്ങളായ നിമ്മ്യ, ശ്രുതി, ദേശീയ ആർച്ചറി ടീം അംഗം രാഹുൽ, സൗരവ് എൻ.എം. നെടുങ്ങോട്, സന്തോഷ് ട്രോഫി ടീം അംഗം റാഷിദ് മുണ്ടേരി, വ്യക്തിഗത മികവ് പുലർത്തിയ വിദ്യാർത്ഥികളായ സാരംഗ് ഗൗതം, ഉത്തര ശ്യാം എന്നിവരെയും ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *