എസ്.കെ.എം.ജെ._ പുരസ്ക്കാര വിതരണം നടത്തി
കൽപ്പറ്റ : എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലെ 2019-20, 2020-21 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ അക്കാദമിക് വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്ക്കൂൾ മാനേജ്മെൻ്റ്, , പി.ടി.എ, എന്നിവരുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എ.സുധാ റാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് പി.സി. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയംതൊടി മുജീബ് പുരസ്ക്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ. സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, വാർഡ് കൗൺസിലറും പി.ടി.എ കമ്മറ്റി എക്സി. അംഗവുമായ ടി. മണി., ഏഴാം വാർഡ് കൗൺസിലർ ആയിശ പള്ളിയാൽ, കൽപ്പറ്റ ലയൺസ് ക്ലബിനെ പ്രതിനിധീകരിച്ച്: ഡോ: കെ.പി.വിനോദ് ബാബു,, ഡോ: റോജേഴ്സ് സെബാസ്റ്റ്യൻ, അഡ്വ: വെങ്കിട സുബ്രമഹ്ണ്യൻ, മദർ പി.ടി.എ പ്രസിഡണ്ട് ബിനി സതീഷ്, എസ്. ഡി. എം.എൽ.പി. സ്ക്കൂൾ പ്രധാനാദ്ധ്യാപിക പ്രിയ, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കുമാർ, വിശ്വേഷ് വി.ജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.കെ.എം.ജെ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകൻ എം.കെ അനിൽ കുമാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.





Leave a Reply