April 27, 2026

ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 9.58

0
IMG_20211208_165921.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന്  203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 136 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.58 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133647 ആയി. 131352 പേര്‍ രോഗമുക്തരായി. നിലവില്‍ 1418 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1293 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 680 പേര്‍ ഉള്‍പ്പെടെ ആകെ 10876 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1050 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 26 , ബത്തേരി 20 , മാനന്തവാടി , പൂതാടി 15 വീതം , വൈത്തിരി 14 , തവിഞ്ഞാല്‍ 13 , മേപ്പാടി , മുള്ളന്‍കൊല്ലി , മുട്ടില്‍ 10 വീതം , മീനങ്ങാടി 9 , പൊഴുതന 7 , എടവക , കല്‍പ്പറ്റ , കണിയാമ്പറ്റ , നെന്മേനി , നൂല്‍പ്പുഴ , തിരുനെല്ലി 6 വീതം , മൂപ്പൈനാട് 5 , അമ്പലവയല്‍ , പനമരം 4 വീതം, വെള്ളമുണ്ട 2, കോട്ടത്തറ , പടിഞ്ഞാറത്തറ , തൊണ്ടര്‍നാട് ഒരോരുത്തര്‍ ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *