April 27, 2026

എല്‍.ഐ.സി. കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

0
IMG_20211208_165220.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍. പദ്ധതിയുടെ ഭാഗമായി എല്‍.ഐ.സി. വയനാട് ജില്ലയുടെ ആവശ്യങ്ങള്‍ക്കായി 1.50 ലക്ഷത്തോളം രൂപയുടെ സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ നല്‍കി. ബഹു. കലക്ടര്‍ ശ്രീമതി. എ. ഗീതയ്ക്ക് എല്‍.ഐ.സി. കോഴിക്കോട് ഡിവിഷന്‍ മാനേജര്‍ (സെയില്‍സ്) ശ്രീ. വി.രാജന്‍ സഹായം കൈമാറി. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എല്‍.ഐ.സി. കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ കെ.എന്‍. സ്റ്റുവര്‍ട്ട്, അസിസ്റ്റന്റ് മാനേജര്‍ ബിനി.എസ്.ദാസ്, ഡവലപ്‌മെന്റ് ഓഫീസര്‍ പി.ദയാനിധി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *