വീട്ടുമുറ്റത്തുണ്ടായ കാറപകടത്തിൽ രണ്ട് വയസ്സ് കാരൻ മരിച്ചു: ജ്യേഷ്ഠന് പരിക്ക്
മാനന്തവാടി: വീട്ടുമുറ്റത്തുണ്ടായ കാറപകടത്തിൽ രണ്ട് വയസ്സ് കാരൻ മരിച്ചു.സ്വാതിക് (2) ആണ് മരിച്ചത്. ജ്യേഷ്ഠന് പരിക്കേറ്റു.
കമ്മന
കുഴിക്കണ്ടത്തിൽ രഞ്ജിത്തിൻ്റെയും ഐശ്വര്യയുടെയും ഇളയ മകനാണ് മരിച്ചത്.
മരിച്ച കുട്ടിയുടെ ജ്യേഷ്ഠനും അപകടത്തിൽ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചു. മൂത്ത കുട്ടിക്ക് ചികിത്സ നൽകി വിട്ടയച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. മരിച്ച കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാറെടുത്തതായിരുന്നു. ഇതിനിടെ ഡോർ തുറന്ന് കുട്ടി തെറിച്ച് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.





Leave a Reply