May 4, 2024

വന്യമൃഗശല്യം: നിയമസഭാ സമിതി വയനാട് സന്ദർശിക്കണമെന്ന് എൻ.സി.പി

0
Img 20211212 195814.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കേന്ദ്ര-കേരള സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽ പെടുത്തുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും വേണ്ടി എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി താഴെ പറയുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രകൃതി അനുഗ്രഹിച്ചു നൽകിയ കുന്നുകളും വയലുകളും മലകളും കൊണ്ടു സമ്പന്നമായ വയനാട് ജില്ലയുടെ 40% ഭാഗം വനവും വന്യജീവി സങ്കേതങ്ങളുമാണ്. ജില്ലയിലെ ബഹു ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചു കഴിയുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏകദേശം 25 ശതമാനത്തോളം വരുന്നു. പൂർണ്ണമായും വനമേഖലയെ ആശ്രയിച്ചു വനത്തോട് ചേർന്ന് ജീവിക്കുന്ന ആദിവാസി വിഭാഗത്തിന്റെയും മറ്റു കർഷകരുടെയും സാമാന്യ ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവും ഇന്ന് വളരെ അധികം ബുദ്ധിമുട്ടിലായിരിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾക്കു പുറമെ സ്ഥിരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും കൃഷി നശീകരണവും മൂലം ദൈനം ദിന ജീവിതം താറുമാറാകുന്നു. ആനയുടെയും കടുവയുടെയും ആക്രമണത്തിന് നിരവധിപേർ ഇരയാകുന്നു. വളർത്തു മൃഗങ്ങൾ വേട്ടയാടപ്പെടുന്നു. ഭയം മൂലം രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങാനോ, പകൽ ജോലിക്ക് പോകാനോ, കുട്ടികൾക്ക് സ്കൂളിൽ പോകാനോ പറ്റാത്ത അവസ്ഥയിൽ ജനം ബുദ്ധിമുട്ടുന്നു.
വന്യജീവി ശല്യം വേണ്ടവിധം തടയാൻ അപര്യാപ്തതകൾ മൂലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനും കഴിയുന്നില്ല. കാട്ടുമൃഗ ശല്യത്തിന് ഇരയാകുന്നവർക്കും കൃഷി നാശം വന്നവർക്കും വേണ്ടത്ര നഷ്ടപരിഹാരം സമയ ബന്ധിതമായി നൽകാൻ നടപടി എടുക്കണം. കാർഷിക വിളകൾക്ക് ന്യായമായ വിലയും പൊതു വിപണിയും അടിയന്തിരമായി ഉണ്ടാകണം. തറവില നിശ്ചയിക്കണം. 
പ്രകൃതി സൗഹൃദ ടുറിസത്തിന് ഏറ്റവും സാദ്ധ്യതയുള്ള വയനാട്ടിൽ കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനും അന്യം നിന്ന് വരുന്ന വയനാടിൻറെ തനതു കലാരൂപങ്ങളും സംസ്കാരവും നിലനിർത്തുവാനും ഉദാരമായ നടപടികൾ സ്വീകരിക്കണം. 
രാത്രി യാത്ര നിരോധനം നിലവിലുള്ള സ്ഥലങ്ങളിൽ നിരോധന സമയ ദൈർഘ്യം കുറയ്ക്കാൻ നടപടി എടുക്കണം. വായനാട്ടുകാരുടെ റെയിൽവേ സ്വപ്നങ്ങൾ യാഥാർഥ്യമാകണം. ബദൽ റോഡും തുരങ്ക പാതയും പ്രഖ്യാപനങ്ങൾ മാത്രമായി അവശേഷിക്കുന്നു. റോഡുകളുടെ സ്ഥിതിയും ശോചനീയമാണ്. കുടൽ കടവ് – പാൽ വെളിച്ചം റോപ് ഫെൻസിംഗ് ഉൾപ്പെടെ പാസ്സായി കിടക്കുന്ന പണികൾ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. 
കാലാവസ്ഥാ വ്യതിയാനവും നാണ്യവിളകളുടെ വിലയിടിവും മൂലം നട്ടം തിരിയുന്ന കർഷകരെ സംരക്ഷിക്കുന്നതിനായി എല്ലാ കാർഷിക വായ്പകൾക്കും ഒരു വർഷമെങ്കിലും മോറിട്ടോറിയം പ്രഖ്യാപിക്കണം. കുരങ്ങ്, കാട്ടു പന്നി, മയിൽ, മാൻ എന്നിവയുടെ ശല്യങ്ങൾക്ക് ഉടൻ പരിഹാരം കാണണം.
കോഴിക്കോട് – ബാംഗ്ലൂർ NH-766 ഹൈവേ (വയനാട്ടിൽ) കൽപ്പറ്റ – മുട്ടിൽ – കാക്കവയൽ – മീനങ്ങാടി – കാര്യമ്പാടി – വരദൂർ – പനമരം – മാനന്തവാടി വഴി റോഡ് പുനർ നിർണ്ണയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. 
ഈ കാര്യങ്ങളെല്ലാം നേരിട്ട് അറിയുവാനും ഉടൻ നടപടി സ്വീകരിക്കുവാനും ഒരു നിയമ സഭാ സമിതിയെ വയനാട് സന്ദർശിക്കുവാൻ ഉടൻ നിയമിക്കുകയും നിയമസഭ സത്വര നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ കാല താമസമില്ലാതെ കേരള ഭൂപടത്തിൽ നിന്ന് തന്നെ വയനാട് അപ്രത്യക്ഷ മാകുമെന്ന് എൻ.സി.പി. പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകി. 
എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റിയിൽ പ്രസിഡണ്ട് 
ഷാജി ചെറിയാൻ
സി. എം. ശിവരാമൻ
ഡോ. എം.പി. അനിൽ
പി. അശോക് കുമാർ 
റെനിൽ കെ.വി.
അഷറഫ് പൊയിൽ 
വന്ദന ഷാജു 
കെ.ബി. പ്രേമാനന്ദൻ 
ഷിംജിത്ത് എൻ.പീറ്റർ 
അഡ്വ.എം.ശ്രീകുമാർ 
സലിം കടവൻ 
അനൂപ് വരദൂർ 
ഒ.എസ്.ശ്രീജിത്ത് 
ബേബി പെരുമ്പിൽ 
ആഷാ പി.എം.
ജോണി കൈതമറ്റം , പി.ഡി. ശശി , കെ .മുഹമ്മദാലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *