October 31, 2026

നെൽകൃഷി; കർഷകർക്കിനി റോയൽറ്റിയും കൃഷി വകുപ്പ് നൽകും

0
IMG_20211213_064927.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:വയലാവാസ വ്യവസ്ഥ സംരംക്ഷിക്കുന്ന നെൽകർഷകർ അന്നത്തോടൊപ്പം ജലവും ആവാസ വ്യവസ്ഥയും സംരംക്ഷിക്കുന്നുവെന്നതിന് ഇനി പ്രോത്സാഹന റോയൽട്ടി നൽകാൻ കൃഷി 
വകുപ്പ് ഒരുങ്ങുന്നു. നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 
2000 രൂപ നൽകാൻ സർക്കാർ അനുമതിയായി.
നെൽക്കൃഷി സംരംക്ഷണത്തിന് കൂടുതൽ പ്രോത്സാഹനം ഉറപ്പ് വരുത്താൻ ആണീ പദ്ധതി. 
2020 -2 1 കാലഘട്ടത്തിലാണ് പദ്ധതി ആവിഷ്കരിച്ചെങ്കിലും പദ്ധതിയിലെ അവ്യക്തത 
മാറ്റാൻ കൃഷി ഡയറക്ടറോട് സർക്കാർ ആവശ്യപ്പെട്ടു. നെൽ കർഷകർക്ക് വർഷത്തിൽ ഒരിക്കലാണോ 
,ജീവിതകാലത്ത് ഒരിക്കലാണോ എന്നായിരുന്നു അവ്യക്തത .40 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിക്കപ്പെട്ടത്. അവ്യക്തത മാറി പദ്ധതി വേഗം നടപ്പിലാകുമെന്ന 
പ്രതീക്ഷയിലാണ് നെൽകർഷകർ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *