April 26, 2026

വയനാട് ജില്ലയില്‍ എബിവിപിക്ക് പുതിയ അമരക്കാര്‍

0
IMG_20211214_154910.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ വയനാട് ജില്ലയിലെ ഈ വര്‍ഷത്തെ ചുമതലകള്‍ പ്രഖ്യാപിച്ചു. പുതിയ ജില്ല പ്രസിഡന്റായി അമര്‍ജിത്ത് കെ.പി യേയും ജില്ല സെക്രട്ടറിയായി അനന്തു വാകേരിയേയും തിരഞ്ഞെടുത്തു. അഭിനവ് വിജയനാണ് പുതിയ ജില്ല ഓഫീസ് സെക്രട്ടറി. സംസ്ഥാന യൂണിവേഴ്‌സിറ്റി കോ ഇന്‍ചാര്‍ജ്ജായി അഖില്‍ കെ.പവിത്രനും സംസ്ഥാന എസ്.എഫ്.ഡി ഇന്‍ചാര്‍ജ്ജായി അഭിനവ് തൂണേരിയും തിരഞ്ഞെടുക്കപ്പെട്ടു. ശരണ്യ പി.ആര്‍ ശിവജിത്ത് എം എന്നിവരാണ് ജില്ലയില്‍ നിന്നുള്ള പുതിയ സംസ്ഥാന സമിതി അംഗങ്ങള്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *