May 18, 2024

വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി യും വിശപ്പ് വാട്സാപ്പ് കൂട്ടായ്മയും ചേർന്ന് വസ്ത്ര വിതരണം നടത്തി

0
Img 20211214 154331.jpg
 മാനന്തവാടി:  വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി വയനാടും, വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണയുമായി സഹകരിച്ച് , ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 370 ഓളം വരുന്ന കുട്ടികൾക്ക് വസ്ത്ര വിതരണം നടത്തി.
 ഹെഡ്മിസ്ട്രസ്സ്   ലിസി പി ജെ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വേയ്വ്സ് വയനാട് ചെയർമാൻ കെ എം ഷിനോജ് അധ്യക്ഷത വഹിച്ചു,മാനന്തവാടി നഗരസഭ അധ്യക്ഷ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു , വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ചെയർമാൻ റഫ്സ്സൽ ഒളവണ്ണ പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗൺസിലർ വർഗീസ് ജേക്കബ് , ശ്രീ മാമുക്കോയ (എൽ പി സ്കൂൾ ഒളവണ്ണ മാനേജർ) പി ജയരാജ്, സുഭാഷ് കുമാർ വി എസ്, (പി ടി എപ്രസിഡണ്ട്),മനോജ് കുമാർ, ഷാഫി പെരുവണ്ണ, ജിജീഷ് ഒളവണ്ണ തുടങ്ങിയവർ ആശംസകൾ നേർന്നു, കെ.പി. മുരളീധരൻ (കൺവീനർ), റഹ്യാനത്ത് റഷീദ്, പി. ആർ. ഉണ്ണികൃഷ്ണൻ (വൈ. ചെയ), ജയചന്ദ്രൻ (രക്ഷാധികാരി ), റുഖിയ സലാം (ട്രഷറർ), ജെറീഷ് പാണ്ടിക്കടവ്, ബിജു മാത്യു (ജോ. കൺ) തുടങ്ങിയവർ നേതൃത്വം നൽകി, ശ്രീമതി ജ്യോതിലക്ഷ്മി പി നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *