മലയോര മേഖലയെ ഭീതിയിലാഴ്ത്തുന്ന കടുവയുടെ പരാക്രമത്തിനെതിരെ അടിയന്തര നടപടി വേണം – കെ സി വൈ എം
.
മാനന്തവാടി: കടുവയുടെ അക്രമത്തിൽ വിറങ്ങലിച്ച മലയോര പ്രദേശങ്ങളിൽ താൽക്കാലിക നടപടികൾക്ക് പകരം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസക്കാലമായി പയ്യമ്പള്ളി, കുറുക്കൻ മൂല, ചെറുർ ഭാഗങ്ങളിലായി 15 ഓളം വളർത്തുമൃഗങ്ങളാണ് കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതു. പോലീസ്, വനപാലക സംഘവും ക്യാമ്പു ചെയ്യുകയും ക്യാമറകളും കൂടുകളും സ്ഥാപിക്കുകയും ചെയ്തിട്ടും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. താൽക്കാലികമായ ഇത്തരം പ്രതിരോധ നടപടികൾക്ക് പകരം ജന സമാധാനം ഉറപ്പു വരുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും . പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്തു ജീവിതം മുന്നോട്ടു നീക്കുന്ന കർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉൽക്കണ്ടകളും കണ്ടില്ലെന്ന് നടിക്കുന്ന അധികൃത സമീപനം അവസാനിപ്പിച്ചു അടിയന്തരവും ശാശ്വതവുമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു.





Leave a Reply