വന്യമൃഗ ശല്യത്തിൽ വയനാടിനെ രക്ഷിക്കാൻ ശാശ്വതവും ശാസ്ത്രീയവുമായ പദ്ധതി വേണം-സി.പി. എം. ജില്ലാ സമ്മേളന പ്രമേയം

വൈത്തിരി: വന്യമൃഗ ശല്യത്തിൽ വയനാടിനെ രക്ഷിക്കാൻ ശാശ്വതവും ശാസ്ത്രീയവുമായ പദ്ധതി
വേണമെന്ന്
സി.പി. എം. ജില്ലാ സമ്മേളന പ്രമേയം.1980 മുതൽ 2021 വരെയുള്ള 40 വർഷ കാലയളവിൽ നുള്ളിൽ 146 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു.കാട്ടാന,കാട്ടുപോത്ത്,കാട്ടുപന്നി,കടുവ എന്നിവയുടെ ആക്രമണങ്ങളിൽ ലാണ് ഇവർ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ 84 പേരും ആദിവാസി ഭൂരിപക്ഷ പഞ്ചായത്തായ തിരുനെല്ലി നിവാസിക്കാരാണ്.ഇതിന് പുറമെ ആക്രമണത്തിനിരയായ യായി മരണത്തിന് തുല്യമായി കഴിയുന്നവരു മുണ്ട്.കർഷകർ അദ്ധ്വാനിചുണ്ടാക്കുന്ന സമ്പത്ത് വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും പതിവാണ്.ഇത്തരത്തിൽ കോടികളുടെ സമ്പത്താണ് കർഷകർക്ക് നഷ്ടമാവുന്നത്. കാട്ടു മൃഗങ്ങളാൽ കൊല്ലപ്പെടുന്ന വർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം, വിള നാധത്തിനുള്ള നഷ്ടപരിഹാരം അപര്യാപ്തമാണ്,മാത്രമല്ല 2 തവണ മാത്രമാണ് ലഭിക്കുന്നതും ഇതിൽ മാറ്റം വരുത്തി നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാനും സി പി ഐ എം കേന്ദ്ര കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.



Leave a Reply