June 4, 2026

ഫിലമെൻ്റ് രഹിത കേരളം പദ്ധതി അവസാന ഘട്ടത്തിൽ

0
IMG_20211218_191603.jpg
By ന്യൂസ് വയനാട് ബ്യൂറോ
     

 കൽപ്പറ്റ:   ഗാർഹിക ഉപഭോക്താക്കൾക്ക് വിലക്കുറവിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുന്ന ഫിലമെൻ്റ് രഹിത കേരളം പദ്ധതി അവസാന ഘട്ടത്തിൽ. പദ്ധതി ഡിസംബർ 31 ന് അവസാനിക്കും. പദ്ധതി പ്രകാരം ലഭിക്കുന്ന ബൾബിൻ്റെ വില മൊത്തമായും ഗഡുക്കളായും അടക്കുവാനുള്ള സൗകര്യം ലഭ്യമാണ്. പരമാവധി ആറ് ഗഡുക്കൾ വരെ ലഭിക്കുന്നതോടെ തിരിച്ചടവിന് ഒരു വർഷത്തെ സാവകാശമാണ് ലഭിക്കുന്നത്. ജില്ലയിൽ 50,030 ഗാർഹിക ഉപഭോക്താക്കൾക്കായി 4,40,756 എൽ.ഇ.ഡി ബൾബുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. 40,000 ബൾബുകൾ മാത്രമാണ് ഇനി വിതരണത്തിനായി ബാക്കിയുള്ളത്. എൽ.ഇ.ഡി ബൾബുകൾ ആവശ്യമുള്ള ഉപഭോക്താക്കളും, രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ ബൾബ് ലഭിക്കാത്തവരും അതാത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *