എസ് എസ് എഫ് ജില്ലാ ക്യാമ്പസ് അസംബ്ലി ഇന്ന്

സുല്‍ത്താന്‍ ബത്തേരി: 'ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് അസംബ്ലി ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടക്കും.
രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാമ്പസ് അസംബ്ലിയില്‍ ജില്ലയിലെ പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ വെള്ളിമാട് പതാക ഉയര്‍ത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് കാസര്‍കോട് പ്രമേയാവതരണം നടത്തും. ഡോ. ഗോപകുമാര്‍ കര്‍ത്ത മുഖ്യാതിഥിയാകും.
തുടര്‍ന്ന്, റിവ്യൂ ദി വ്യൂ, പേഴ്‌സ്പ്ഷണല്‍ റീഫ്രെയിം, ഉയര്‍ന്നു പറക്കാം, ഇന്‍സെന്റീവ് ഇമ്പ്രിന്റ്‌സ്, ദി ലോസ്റ്റ് ഹിസ്റ്ററി, ലെറ്റസ് സ്മൈല്‍ എന്നീ സെഷനുകള്‍ നടക്കും. സി കെ റാഷിദ് ബുഖാരി, കെ.ബി ബശീര്‍ തൃശ്ശൂര്‍, ഷഫീഖ് ബുഖാരി കാന്തപുരം, നജ്മുദ്ദീന്‍ സി കെ, റഷീദ് ചുങ്കത്തറ, എസ് അബ്ദുല്ല, ഡോ. നുഐമാന്‍, ഡോ. നജീബ് തേറ്റമല, ശ്രീജിത്ത് ശിവരാമന്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല വിവിധ സെഷനുകള്‍ നയിക്കും.
കെ ഒ അഹ്മദ് കുട്ടി ബാഖവി, ഹംസ അഹ്‌സനി ഓടപ്പള്ളം, എസ് ശറഫുദ്ദീന്‍, സിറാജുദ്ദീന്‍ മദനി ഗൂഡല്ലൂര്‍, മുഹമ്മദലി സഖാഫി പുറ്റാട്, അലവി സഅദി റിപ്പണ്‍, ഡോ. ഇര്‍ഷാദ് കെ പി, കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ, ജസീല്‍ യു കെ, ഡോ. അബൂബക്കര്‍ സംബന്ധിക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന വിദ്യാര്‍ഥി റാലിയോടെ ക്യാമ്പസ് അസംബ്ലി സമാപിക്കും.



Leave a Reply