കനവമ്മക്ക് സ്നേഹം നൽകി നാട് വിട ചൊല്ലി.
നടവയൽ:എഴുത്തുകാരനും സംസ്കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്നറിയപ്പെടുന്ന
കെ. ജെ. ബേബി ഭാര്യ ഷേർളിയെന്ന കനവമ്മക്ക്
നാട് സ്നേഹം ,ചൊരിഞ്ഞ് യാത്ര നൽകി. ഇന്നലെ ഉച്ചയോടെ നെഞ്ച് വേദനയോടെ അന്തരിച്ച, ഷേർളിയെ കാണാൻ കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും
സംസ്കാരിക പ്രവർത്തകരെത്തി.
അശരണായവരുടെ വിദ്യാ ഗുരുകുലമായ ,
കനവ് വിദ്യാ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ
കൂടിച്ചേരലിന് ശേഷം, നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തുമ്പോഴെക്കും ഷേർളി ടീച്ചർ മരണപ്പെടുകയായിരുന്നു.
സാഹിത്യ അക്കാദമിയുടെ
അവാർഡ് ജേതാവായ
ബേബിയുടെ ,ആദിവാസികളുടെ ചൂഷണത്തെ പറ്റി പ്രതിപാദിക്കുന്ന
,,നാടു ഗദ്ദിക ,, നാടകം ഷേർളി ടീച്ചർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകിച്ചൊരു മതാചാരങ്ങളുമില്ലാതെ
വീട്ടുവളപ്പിൽ തന്നെ രാവിലെ പതിനൊരയോടെ മൃതദേഹം സംസ്കരിച്ചു.
ഭാവുൾ സംഗീതജ്ഞയായ ശാന്തി, അമ്മക്കിഷ്ടപ്പെട്ട ബാവുൾ പാട്ടുകൾ സ്നേഹവും വൈകാരികവുമായി പാടിയപ്പോൾ എല്ലാവരിലും
ഏറെ മ്ലാനത നിറഞ്ഞു.
ഇളയ മകൾ ഗീതിയും ,
മരുമകൻ ,പ്രകൃതി കൃഷി പ്രചാരകനായ സുനിലും,
പേരക്കുട്ടി വനമാലിയും
കനവിലെ എല്ലാ മക്കളും
സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ ദൂരെ പ്രദേശങ്ങളിൽ നിന്നു മടക്കം ,എത്തി ചേർന്ന വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു, കനവമ്മക്ക് വിട നൽകിയത്.
കനവിൽ വന്നിട്ടുള്ള എല്ലാവരും കനവമ്മയുടെ സ്നേഹം നിറഞ്ഞ ആതിഥേയത്വം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
വയനടിൻ്റെ സംസ്കാരീക
ഭൂമികയിലെ ഒരില കൂടി ഇന്നലെ കൊഴിഞ്ഞു വീണു.
അനേകം ഇലകൾക്ക്
തളിർക്കാൻ സ്നേഹവും
കരുതലും നൽകിയാണ് ഷേർളിയെന്ന ,, കനവമ്മ ,,
വിട ചൊല്ലിയത്.





Leave a Reply