July 16, 2026

അന്തരിച്ച പി.ടി. തോമസ് എം.എൽ.എയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് രാഹുൽ ഗാന്ധി .

0
IMG_20211223_182557.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: പി.ടി തോമസ് എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തി.
 എറണാകുളം ടൗൺഹാളിലാണ്
 രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചത്. കുടുംബാഗങ്ങളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ബുധനാഴ്ചയായിരുന്നു രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. എന്നാൽ പി.ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികൾ മാറ്റിവെച്ച് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് 
വരികയായിരുന്നു.
സംസ്ഥാന തലത്തിൽ മാത്രമല്ല ,
ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ അന്ത്യമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരിച്ചത്.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 
മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പി.ടി നൽകിയ ഊർജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോൺഗ്രസ് പ്രവർത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *