May 16, 2024

പാരാ ലീഗല്‍ വോളന്റീയര്‍ നിയമനം

0
Img 20211223 183011.jpg
 വൈത്തിരി:    വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ പാരാ ലീഗല്‍ വോളന്റീയര്‍ നിയമനത്തിനായി പത്താം ക്ലാസ്സ് പാസായ സേവന സന്നദ്ധതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നിന്നും ഡിസംബര്‍ 27 മുതല്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍, ചെയര്‍മാന്‍, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം , കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ജനുവരി 5 നകം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 8281010262
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *