April 26, 2026

വിദേശ ഭാഷാ പരിശീലന കോഴ്‌സ്

0
IMG_20211224_075129.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള പൊതുജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിദേശ ഭാഷാ പരിശീലന കോഴ്‌സുകള്‍ നടത്തുന്നു. ജര്‍മന്‍, ഫ്രഞ്ച് , ജാപ്പനീസ് , സ്പാനിഷ് എന്നിവയുടെ പരിശീലനമാണ് ആരംഭിക്കുന്നത്. ജര്‍മന്‍ , ഫ്രഞ്ച് , ജാപ്പനീസ് ഭാഷകള്‍ പഠിക്കാന്‍ നോര്‍ക്കയുമായി ചേര്‍ന്ന് സബ്സിഡിയും നല്‍കുന്നുണ്ട്. 2020 , 2021 വര്‍ഷങ്ങളില്‍ ഗണിതം ഒരു വിഷയമായി എടുത്ത് അറുപത് ശതമാനം മാര്‍ക്കോടു കൂടി പ്ലസ് ടു പാസായവര്‍ക്ക് പ്രമുഖ ഐ. ടി കമ്പനിയില്‍ ഏര്‍ലി കരിയര്‍ പ്രോഗ്രാം വഴി ജോലി നേടാനും തുടര്‍പഠനം നടത്താനുമുള്ള അവസരവും അസാപ് ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921296469 / 9495999667 / 9447425521 എന്നീ നമ്പറുകളില്‍ വിളിക്കുകയോ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *