ഇന്‍സ്ട്രക്ടര്‍ നിയമനം
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ നിലവിലുള്ള രണ്ട് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം, തൊഴില്‍ പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് രാവിലെ 11 ന് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 271261.





Leave a Reply