മുന്തിരി വൈൻ.
മുന്തിരി വൈൻ.
തയ്യാറാക്കിയത്.
ക്രിസ്റ്റ ജെയിംസ്
പുൽപ്പള്ളി.
ചേരുവകൾ.
1. കറുത്ത മുന്തിരി – 5 കി.ലോ.
2. പഞ്ചസാര- 2.5 കിലോ.
3. ഗോതമ്പ് – 150 ഗ്രാം (ചതച്ചത്).
4. ഇൻസ്റ്റന്റ് യീസ്റ്റ്- 7-ഗ്രാം.
5. തിളപ്പിച്ചാറിയ വെള്ളം – 2.5 ലിറ്റർ (ആവശ്യമെങ്കിൽ).
6.പട്ട- 2 വലുത്.
7. ഗ്രാമ്പൂ -8എണ്ണം.
തയ്യാറാക്കുന്ന വിധം.
വൈൻ ഉണ്ടാക്കുന്ന ഭരണി / ക്യാൻ വൃത്തിയായി കഴുകി ഉണക്കി എടുക്കുക.
മുന്തിരിങ്ങ നന്നായി കഴുകി, വെള്ളം പോയ ശേഷം ഒരു മരത്തടി കൊണ്ട് നന്നായി ഉടയ്ക്കുക.
അതിനുശേഷം ഭരണിയിൽ ഉടച്ച മുന്തിരിങ്ങ, അതിനുമുകളിൽ പഞ്ചസാര എന്നിങ്ങനെ ലെയറായി നിരത്തി ഒടുവിൽ ചതച്ച ഗോതമ്പ്, പട്ട, ഗ്രാമ്പു, യീസ്റ്റ്, തിളപ്പിച്ച് ആറിയ വെള്ളം ചേർക്കുക.
ഭരണിയുടെ മുകളിൽ കുറച്ച് സ്ഥലം വിടേണ്ട താണ്.
ചെറുതായി ഒന്ന് ഇളക്കിയ ശേഷം തുണികൊണ്ട് പത്രത്തിന്റെ വായ്മൂടി കെട്ടണം.
ഒരു ദിവസം ഇടവിട്ട് മരത്തടി കൊണ്ട് നന്നായി ഇളക്കണം.
21-ആം ദിവസം നല്ല വൃത്തിയുള്ള കോട്ടൺ തുണികൊണ്ട് മറ്റൊരു പാത്രത്തിലേക്ക് വൈൻ അരിച്ചെടുക്കണം.
വീണ്ടും 10- 20 ദിവസം വൈൻ തെളിയാൻ വയ്ക്കുന്നത് നല്ലതാണ്.
നല്ലവണ്ണം തെളിഞ്ഞ വൈൻ ഉണങ്ങിയ ഗ്ലാസ് ബോട്ടിലുകളിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.





Leave a Reply