വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ നിയമനം
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുളള വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് – പ്ലസ്ടു സയന്‍സ്, ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി)/ പിജിഡിസിപി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ – എം.ഫില്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്)/ പി.ജി.ഡി.പി.എസ്.ഡബ്യൂ -വും രജിസ്‌ട്രേഷനും. കൂടിക്കാഴ്ച്ച ഡിസംബര്‍ 28 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് മാനന്തവാടിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍. 04935 240390





Leave a Reply